സാധാരണ ശരീര ഭാരം കുറക്കാൻ വ്യായാമവും ഭക്ഷണ ക്രമവും ശരിയായ രീതിയിൽ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. പ്രഭാത ഭക്ഷണത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കൊഴുപ്പിനെ ഒരു പരിധി വരെ കുറക്കാൻ സാധിക്കും.ശരീര ഭാരം കുറക്കാൻ എല്ലാ വഴികളും പരീക്ഷിച്ച് മടുത്തോ, എങ്കിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഉൾപ്പെടുത്തുന്നത്
ഭക്ഷണത്തിനോടുള്ള അമിത ആസക്തി കുറക്കാൻ സഹായിക്കുമെന്ന് പഠനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്ന നിലയിൽ ആയിരിക്കും.
അതുകൊണ്ടു ഇത് ഉച്ചക്കുള്ള അമിത വിശപ്പിനെ തടയുന്നു. ദിവസേന 10 ശതമാനം മുതൽ 35 ശതമാനം വരെ കലോറി ശരീരത്തിൽ നിന്ന് നഷ്ടപ്പെടാൻ പ്രോട്ടീനുകൾ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുക. 1.6 മുതൽ 2.2 ഗ്രാം വരെ പ്രതിദിന പ്രോട്ടീൻ കഴിക്കുക.
ഉയർന്ന പ്രോട്ടീൻ ഭക്ഷണരീതികൾ മെറ്റബോളിസത്തെ വർധിപ്പിക്കുകയും, കലോറി ഉപഭോഗവും ആസക്തിയും സ്വയമേവ കുറയ്ക്കുകയും ചെയ്യുന്നു,ഇത് തൽക്ഷണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബെറികളും ചിയ വിത്തുകളും
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ കലോറി കുറവാണെങ്കിലും അവശ്യമായ പോഷകങ്ങളും നാരുകളും കൂടുതലാണ്. ചെറിയ ചിയ വിത്തുകളിൽ പ്രോട്ടീനും നാരുകളും കൂടുതലാണ്.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മറ്റൊരു മികച്ച പ്രഭാത ഭക്ഷണമാണ് തൈര് (Yoghurt). ഇത് പ്രോട്ടീനിൽ കൂടുതലാണ്, ഇത് വിശപ്പ് കുറയുകയും പിന്നീടുള്ള ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. പഴമോ ഡ്രൈ ഫ്രൂട്ട്സോ കഴിക്കുന്ന ത്തിലൂടെ ശരീര ഭാരം നിയന്ത്രിക്കാൻ സാധിക്കും