ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ജീവിതശൈലികളും നാം പാലിക്കേണ്ടതുണ്ട്. അത്തരത്തില്‍ ഓരോരുത്തരും ശീലിക്കേണ്ട ചില നല്ല ശീലങ്ങളെക്കുറിച്ച് അറിയാം.
1. നന്നായി ഭക്ഷണം കഴിക്കുക- നമ്മുടെ ശാരീരികാരോഗ്യത്തിന് പ്രധാനമായ ഒന്നാണ് ഭക്ഷണം. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിന്നതിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടും.
2. സിഗരറ്റ് ഒഴിവാക്കുക- പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണ്ടത് പ്രധാനമാണ്. ഇവ നമ്മുടെ ശരീത്തിന് വളരെയധികം ദോഷങ്ങളുണ്ടാക്കും.
3. നല്ല ഉറക്കം- ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ദരും പറയുന്നു. ആരോഗ്യത്തോടെയിരിക്കാന്‍ മതിയായ ഉറക്കം അനിവാര്യമാണ്.
4. വ്യായാമം ചെയ്യാം – പതിവായി ശാരീരിക വ്യായാമം ചെയ്യുന്നത് രോഗങ്ങളെ തടയാനും ആരോഗ്യത്തോടെയിരിക്കാനും നമ്മെ സഹായിക്കും. വ്യത്യസ്ത തരം ശാരീരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്നതാണ്.
5. സമ്മര്‍ദ്ദം കുറയ്ക്കാം – ആരോഗ്യമുള്ള ജീവിതത്തിന് മാനസികാരോഗ്യവും ഏറെ പ്രധാനമാണ്. അതിനാല്‍ മനസിനെ ശാന്തമാക്കാനും കഴിവതും സമ്മര്‍ദ്ദം കുറയ്ക്കാനും ശ്രമിക്കുക. ഇതിനായി യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയൊക്കെ പരീക്ഷിക്കാവുന്നതാണ്.