ഭക്ഷണവും വ്യായാമവും തടി കുറയ്ക്കുന്നതിൽ ഏറെ പ്രധാനമാണ്. തടി കുറയ്ക്കാൻ ഷുഗറും കാർബോഹൈഡ്രേറ്റും നിയന്ത്രിക്കണം. ശരീരഭാരം നിയന്ത്രിക്കുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ചപ്പാത്തി. കൂടാതെ പല രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും ചപ്പാത്തി കഴിക്കുന്നവരുണ്ട്. എന്നാൽ വെറുതെ ചപ്പാത്തി കഴിച്ചതുകൊണ്ട് തടി കുറയ്ക്കാൻ കഴിയില്ല. ചപ്പാത്തി ഉണ്ടാക്കുന്നത് മുതൽ കഴിക്കുന്നത് വരെ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ചപ്പാത്തിയുണ്ടാക്കാന്‍
ഇന്ന് ചപ്പാത്തിയുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന പലതരം പൊടികള്‍ ലഭ്യമാണ്. ഇതില്‍ ആട്ട മാത്രമുള്ളതുണ്ട്. മള്‍ട്ടിഗ്രെയിന്‍ അതായത് പലതരം ധാന്യങ്ങള്‍ ചേര്ത്തുണ്ടാക്കിയതുണ്ട്, ജോവര്‍, റാഗി എന്നിവ കൊണ്ടും ചപ്പാത്തിയുണ്ടാക്കാന്‍ സാധിയ്ക്കും. ഇതിന് സഹായിക്കുന്ന പൊടികളും ലഭ്യമാണ്. പല തരം ചപ്പാത്തികള്‍ക്കും പല തരം ഗുണങ്ങളുമാണ്. ആട്ട ചപ്പാത്തിയാണ് കൂടുതല്‍ പേരും ഉപയോഗിയ്ക്കുന്നത്. ഇതില്‍ 70-80 വരെയാണ് കലോറി. ഏകദേശം ചോറിന്റെ കലോറിക്ക് അടുത്തെത്തും. ഇതില്‍ വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവയുമുണ്ട്.
മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തി
മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തിയില്‍ 8-100 കലോറി വരെയുണ്ട്. ഇതില്‍ വ്യത്യസ്ത ധാന്യങ്ങളായതിനാല്‍ കൂടുതല്‍ പോഷകം ലഭിയ്ക്കും. ജോവര്‍ ചപ്പാത്തിയില്‍ കലോറി 50-60 വരെയാണ്. ഇത് ഗ്ലൂട്ടെന്‍ ഫ്രീ ആണ്. ഗ്ലൂട്ടെന്‍ അലര്‍ജി ഉള്ളവര്‍ക്ക് ഇത് ഉപയോഗിയ്ക്കാന്‍ സാധിക്കും. ഷുഗര്‍ പ്രശ്നങ്ങളുള്ളവര്‍ക്കും ഇതേറെ നല്ലതാണ്. റാഗി ചപ്പാത്തിയില്‍ കലോറി 80-90 ആണ് ഉള്ളത്. ഇതില്‍ കാല്‍സ്യം, നാരുകള്‍ എന്നിവയെല്ലാം ഉണ്ട്.
ജോവര്‍ ചപ്പാത്തി
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറ്റവും നല്ലത് ജോവര്‍ ചപ്പാത്തിയാണ്. ഇതില്‍ കലോറി കുറവാണ്. നാരുകളും ഇതില്‍ ധാരാളമുണ്ട്. ഷുഗര്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായിക്കുന്നു. ഇതെല്ലാം കാരണം പെട്ടെന്ന് വിശപ്പ് നിയന്ത്രിയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിയ്ക്കാനും ഇത് സഹായിക്കുന്നു. ദഹനാരോഗ്യത്തിനും ഇതേറെ നല്ലതാണ്.
നെയ്യ്
തടി കുറയ്ക്കാനായി ചപ്പാത്തി കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. ഇത് നെയ്യ് പുരട്ടി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തും. രക്തത്തിലേക്ക് ഷുഗര്‍ കടക്കുന്നത് പതുക്കെയാക്കും. വിശപ്പും പെട്ടെന്ന് കുറയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും. ഇതുപോലെ മിതമായ അളവില്‍ ചപ്പാത്തി കഴിയ്ക്കുകയെന്നതും പ്രധാനമാണ്. ചോറ് ഒഴിവാക്കി പകരം അഞ്ച്, ആറ് ചപ്പാത്തി കഴിച്ചാല്‍ ഗുണമുണ്ടാകില്ല.
content highlight: how-to-eat-roti-for-weightloss