തിരുവനന്തപുരം പേരൂർക്കട ജലസംഭരണിയിൽ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ് ലൈനിൽ പേരൂർക്കട ജംഗ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവൃത്തികൾ ഇന്നു രാവിലെ ഏഴരയോടെ പൂർത്തീകരിച്ച് പമ്പിങ് പുനരാരംഭിച്ചു. ചോർച്ച കണ്ടെത്തിയത് 280 എംഎം ബെൻഡ് പൈപ്പിലായതിനാൽ ഉദ്ദേശിച്ച സമയത്തിനു വളരെ മുൻപു തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. 32 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പു നൽകിയിരുന്നെങ്കിലും 10 മണിക്കൂറിനുള്ളിൽത്തന്നെ ജലവിതരണം പുനഃസ്ഥാപിച്ചു.