ബെംഗളൂരുവിലെ പ്രശസ്തമായ ചിക്കനാഗമംഗല തടാകത്തില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രണ്ടു വര്‍ഷത്തിനിടെ നഗരത്തില്‍ നടന്ന രണ്ടാമത്തെ സംഭവമാണിത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നടത്തുന്ന സമീപത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മലിനജലം തടാകത്തിലേക്ക് തുറന്നുവിട്ടതാണ് മത്സ്യങ്ങളുടെ ദുരൂഹ മരണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവം അന്വേഷിച്ചെത്തിയ നാട്ടുകാര്‍ ഞെട്ടി. യാതൊരു സുരക്ഷകളും പാലിക്കാതെ മലിനജലം തടാകത്തിലേക്ക് തുറന്നു വിട്ടിരിക്കുന്നു. മാലിജലത്തില്‍ കടുത്ത വിഷം നിറഞ്ഞതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ തടാകത്തിലെ വെള്ളം പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി, ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ചിക്കനാഗമംഗല തടാകത്തില്‍ (ബയോകോണ്‍ തടാകം) ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തു . ബിബിഎംപി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്ത് നിന്ന് തടാകത്തിലേക്ക് വിഷജലം കലര്‍ന്നതാണ് കാരണം,’ എക്‌സ് ഉപയോക്താവ് എഴുതി, ഇലക്ട്രോണിക് സിറ്റി റൈസിംഗ് എന്ന എക്‌സ് പേജിലാണ് ചിക്കനാഗമംഗല തടാകത്തിന് സംഭവിച്ച ദുരിതം പങ്കിട്ടിരിക്കുന്നത്. മത്സ്യങ്ങള്‍ തടാകത്തിലെ വെള്ളത്തില്‍ ചത്തു പൊങ്ങിക്കിടക്കുന്ന ഭീകരമായ ദൃശ്യങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വൈറലായ വീഡിയോ ഇവിടെ കാണാം;
@osd_cmkarnataka @DrVaishnavi14 Please look into this serious issue, we have been raising concerns against MSW processing plant from 2018, looking forward for early action. pic.twitter.com/9lwlBwjwLt
— Electronic City Rising (@ECityRising) October 19, 2024
2018 മുതല്‍ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ആശങ്കകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ബയോകോണ്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ കിരണ്‍ മജുംദാര്‍ഷാ സംസ്ഥാന സര്‍ക്കാരിനെ നിരുത്തരവാദിത്തം എന്ന് വിളിച്ചതിന്റെ വീഡിയോയും ശ്രദ്ധ പിടിച്ചുപറ്റി. പുനരുജ്ജീവിപ്പിച്ച തടാകങ്ങള്‍ മലിനമാക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികളുടെ നിരുത്തരവാദപരമാണ്. മാലിന്യ കുഴലുകള്‍ അടച്ചിടുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും ഈ മലിനജലവും വിഷജലവും നശിപ്പിച്ചു,’ കിരണ്‍ മുജുംദാര്‍ ഷാ, എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
തടാകത്തിലേക്ക് എത്തുന്ന മാലിന്യം?
തടാകത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചിക്കനാഗമംഗല മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രതിദിനം 100 മെട്രിക് ടണ്‍ മാലിന്യമാണ് കൈകാര്യം ചെയ്യുന്നത്. അശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ നിരന്തരം എതിര്‍ത്തിരുന്നു. അടുത്തിടെ നടന്ന ദേശീയ ഹരിത ട്രൈബ്യുണൽ (എന്‍ജിടി) സംയുക്ത സമിതി പരിശോധനയില്‍ പ്ലാന്റില്‍ മതിയായ ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. എന്നിരുന്നാലും, ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിലെ (ബിഎസ്ഡബ്ല്യുഎംഎല്‍) ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്, ‘അഞ്ച് മാസം മുമ്പ് ഞങ്ങള്‍ പ്ലാന്റില്‍ ഒരു ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് യൂണിറ്റ് സ്ഥാപിച്ചു, പ്രതിദിനം 50,000 ലിറ്റര്‍ സംസ്‌കരിച്ചു. തടാകത്തിലെ ഏതെങ്കിലും മലിനജലം മറ്റ് സ്രോതസ്സുകളില്‍ നിന്നാണ് വരുന്നതെന്നാണ്.