കപ്പ ആസ്വദിച്ച് കഴിച്ച ശേഷം, വയറ്റില്‍ ഗ്യാസ് കയറുന്നതും അസ്വസ്ഥത ഉണ്ടാകുന്നതുമെല്ലാം ശ്രദ്ധിച്ചിട്ടുണ്ടോ? കപ്പയില്‍ അടങ്ങിയിരിക്കുന്ന ചില വസ്തുക്കളാണ് ഇതിനു കാരണം. ഇവ ഒഴിവാക്കി കഴിച്ചാൽ കപ്പ ആരോഗ്യകരമായ ഭക്ഷണം തന്നെയാണ്. സുരക്ഷിതമായി മരച്ചീനി കഴിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.
കപ്പയിലെ വില്ലന്മാര്‍
കപ്പ അഥവാ മരച്ചീനിയിലെ പ്രധാന വിഷ ഘടകം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ്. ദഹനസമയത്ത് ശക്തമായ വിഷവസ്തുവായ ഹൈഡ്രജൻ സയനൈഡ് (HCN) പുറത്തുവിടാൻ കഴിയുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ഇവ. മരച്ചീനിയുടെ വേരിന്‍റെ പുറം പാളിയിലാണ് സയനോജെനിക് ഗ്ലൈക്കോസൈഡുകൾ പ്രാഥമികമായി കാണപ്പെടുന്നത്.
പ്രധാനമായും ലിനാമറിൻ, ലോട്ടസ്ട്രലിൻ എന്നിങ്ങനെ രണ്ട് തരം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ് മരച്ചീനിയിൽ ഉള്ളത്. രണ്ട് സംയുക്തങ്ങൾക്കും എൻസൈമാറ്റിക് ഹൈഡ്രോളിസിസിൽ സയനൈഡ് പുറത്തുവിടാൻ കഴിയും. മധുരമുള്ള ഇനങ്ങളിൽ ലിനാമറിൻ കൂടുതലായി കാണപ്പെടുന്നു, അതേസമയം കയ്പ്പുള്ള ഇനങ്ങളിൽ ലോട്ടസ്‌ട്രലിനാണ് കൂടുതല്‍.
ദോഷങ്ങള്‍ പലവിധം
ഈ വിഷാംശം കളയാതെ മരച്ചീനി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കുറഞ്ഞ അളവിലുള്ള സയനൈഡുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ഓക്കാനം, ഛർദ്ദി, തലകറക്കവും തലവേദനയും, ബലഹീനതയും ആശയക്കുഴപ്പവും, ശ്വസിക്കാൻ ബുദ്ധിമുട്ട്, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് തുടങ്ങി ഹൃദയാഘാതവും അപസ്മാരവും വരെ ഉണ്ടാകാം. രോഗലക്ഷണങ്ങളുടെ തീവ്രത സയനൈഡിന്‍റെ അളവിനെയും വിഷത്തോടുള്ള വ്യക്തിയുടെ സംവേദനക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു.
കപ്പ കഴിക്കാം, പേടി കൂടാതെ
content highlight: how-to-clean-and-cook-tapioca