കേരളവും കര്‍ണ്ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനായില്ല. ആദ്യം ബാറ്റ് ചെയ്യുന്ന കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാം ദിവസത്തെ കളിയെയും മഴ ബാധിച്ചിരുന്നു. രണ്ടാം ദിനം നിര്‍ത്തുമ്പോള്‍ കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ സച്ചിന് ബേബിയും സഞ്ജു സാംസനുമാണ് ക്രീസില്‍. സച്ചിന് ബേബി 23 റണ്‍സും സഞ്ജു 15 റണ്‍സും എടുത്തിട്ടുണ്ട്. കര്‍ണ്ണാടകയ്ക്ക് വേണ്ടി കൌശിക്, വൈശാഖ്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സഞ്ജുവിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന നിതീഷ് എം.ഡി, കെ എം ആസിഫ് എന്നിവരെയും ഉള്‍പ്പെടുത്തിയാണ് കേരളം കര്‍ണ്ണാടകയ്ക്കെതിരെ ഇറങ്ങിയിട്ടുള്ളത്. ആദ്യ മത്സരത്തില്‍ കേരളം പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്പിച്ചിരുന്നു.