ബേക്കറിയിൽ നിന്ന് കിട്ടുന്ന പോലത്തെ മഞ്ഞ ജിലേബി എളുപ്പത്തിൽ വീട്ടിലുണ്ടാക്കിയാലോ…
ചേരുവകൾ:
മൈദ – 1½ കപ്പ്
കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
ബേക്കിങ് സോഡാ – ½ ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
തൈര് – ¾ കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്(ഏകദേശം ½ കപ്പ്)
മഞ്ഞ ഫുഡ് കളർ – 2-3 തുള്ളികൾ
ഓയിൽ – വറുക്കുന്നതിന് ആവശ്യമായത്
പഞ്ചസാര ലായനി
പഞ്ചസാര – 1 കപ്പ്
വെള്ളം – 1 കപ്പ്
നാരങ്ങാ നീര് – 1 ടീസ്പൂൺ
ഏലക്കായ – 3 എണ്ണം
മഞ്ഞ ഫുഡ് കളർ – 2-3 തുള്ളികൾ
തയാറാക്കുന്ന വിധം
- മൈദ, കോൺഫ്ലോർ, ബേക്കിങ് സോഡാ, ഉപ്പ് എന്നിവ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക.
- അതിലേക്ക് തൈര്, നെയ്യ് എന്നിവ ചേർക്കുക.
- കുറേശ്ശെയായി വെളളം ഒഴിച്ചു കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കിയെടുക്കാം.
- കളർ കിട്ടാനായി മഞ്ഞ ഫുഡ് കളർ ചേർക്കാം.
- ഈ ബാറ്റർ ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കാം.
- പഞ്ചസാര ലായനി തയ്യാറാക്കുവാനായി പഞ്ചസാരയും വെള്ളവും കൂടി മീഡിയം ചൂടിൽ തിളപ്പിക്കുക.
- പഞ്ചസാര ഉരുകിക്കഴിഞ്ഞാൽ തീ കുറച്ചുവച്ച് അഞ്ച് മിനിറ്റു കൂടി തിളപ്പിക്കുക.
- ഇതിലേക്ക് നാരങ്ങാനീരും ഏലക്കായയും ചേർത്തതിന് ശേഷം തീ ഓഫ് ചെയ്യാം. മഞ്ഞ ഫുഡ് കളർ കൂടി ചേർക്കാം.
- ബാറ്റർ ഒരു പൈപ്പിങ് കവറിലേക്ക് നിറച്ച ശേഷം ചൂടായ എണ്ണയിലേക്ക് ചുറ്റിച്ചു കൊടുക്കാം, തീ എപ്പോഴും മീഡിയത്തിൽ വയ്ക്കാൻ ശ്രദ്ധിക്കണം.
- രണ്ടുവശവും ക്രിസ്പി ആകുന്നത് വരെ വറുക്കണം.
- പിന്നീട് എണ്ണയിൽ നിന്ന് കോരി ചെറു ചൂടുള്ള പഞ്ചസാര ലായനിയിലേക്ക് ഇട്ടുകൊടുക്കാം.
- രണ്ടുവശവും പഞ്ചസാര ലായനിയിൽ കുറച്ചു സമയം മുക്കിവച്ച ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം.
content highlight: yellow-jalebi