ചോറിനും ചപ്പാത്തിക്കും ചിക്കൻ പെരട്ട് വീട്ടിൽ തയാറാക്കാം.
ചേരുവകൾ
ചിക്കൻ – ഒന്നര കിലോഗ്രാം
സവാള – 4 എണ്ണം ചെറുത്
വെളുത്തുള്ളി – 8 എണ്ണം
ഇഞ്ചി – ഒരു കഷ്ണം വലുത്
കറിവേപ്പില – ആവശ്യത്തിന്
കുരുമുളക് ചതച്ചത് – ആവശ്യത്തിന്
ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വറ്റൽ മുളക് ( ചുവന്ന മുളക്) – 8 എണ്ണം
കാശ്മീരി ചില്ലി – 15 എണ്ണം
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചിക്കൻ ആദ്യം തന്നെ വൃത്തിയാക്കി വയ്ക്കുക. അല്പം ചെറുനാരങ്ങാ നീര് ഒഴിച്ച് കഴുകിയെടുക്കാം.
- സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വയ്ക്കുക.
- ഒരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി – കാശ്മീരി ചില്ലി, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കുക.
- അൽപം ഉപ്പു ചേർത്ത് ഇളക്കി അടച്ചു വച്ച് ചെറു തീയിൽ വഴറ്റുക.
- ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.
- ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അരച്ചെടുത്ത മസാലക്കൂട്ട് ചേർത്തു നന്നായി വഴറ്റുക.
- മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം മാറിയ ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ച് വേവിച്ചെടുക്കുക.
- ചിക്കൻ പകുതി വേവാവുമ്പോൾ മല്ലിയില കൂടി ചേർത്ത് വേവിക്കുക. ഇടയ്ക്കിടെ ഇളക്കികൊടുക്കണം.
- ഗരം മസാലയും കുരുമുളകുപൊടിയും ചേർക്കുക. ചിക്കൻ പെരട്ടു തയാർ.
content highlight: chicken-perattu