Kerala

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ‌ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി; ഉറവിടം കണ്ടെത്താനാവാതെ പൊലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്സിലൂടെയാണ് ഭീഷണി സന്ദേശം ഉണ്ടായത്.

ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ക്കു​ന്പോ​ഴേ​ക്കും വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ട്ടി​രു​ന്നു. ബോം​ബ് ഭീ​ഷ​ണി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച​യും കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​ത്തി​നാ​ണ് ഭീ​ഷ​ണി വ​ന്ന​ത്.

ഇന്ന് മാത്രം രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.