കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് മരിച്ചത്. താമരശ്ശേരി പൂനൂർ പുഴയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ആദിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഫുട്ബോൾ മത്സരം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദില്‍. ഇതിനിടെ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.