ബംഗളൂരു: നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്.
ഇന്ന് ബംഗളൂരുവില്‍ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്. ശനിയാഴ്ച രാത്രി 17.4 മില്ലിമീറ്റർ മഴയാണ് ബംഗളൂരു നഗരത്തിൽ പെയ്തത്.
രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാള്‍ ജങ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്സർ മാനർ അണ്ടർപാസ്-മെഹ്ക്രി സർക്കിള്‍, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്. പലയിടങ്ങളിലും ട്രാഫിക് ബ്ലോക്കുകളും രൂപപെട്ടിട്ടുണ്ട്.