ചേരുവകൾ
രണ്ട് കപ്പ് മൈദ,
1 ചെറിയ സ്പൂൺ ഈസ്റ്,
1 സ്പൂൺ പഞ്ചസാര ,
കുറച്ച് ഉപ്പ് ,
അര കപ്പ് വെള്ളം,
2 വലിയ സ്പൂൺ പാൽ
കുറച്ച്ബട്ടർ എന്നിവയിട്ട് 10 മിനിറ്റ് കുഴക്കുക .( ചപ്പാത്തി പരുവത്തിൽ)
തയ്യാറാകുന്ന വിധം
അടച്ചു 1 മണിക്കൂർ പൊങ്ങാൻ വയ്ക്കണം.
ശേഷം ഉരുളകളാക്കി ഒന്നമർത്തി , കുറച്ച് അകലത്തിൽ ഒര് എണ്ണ തേച്ച ട്രെയിൽ 20 മിനിറ്റ് വീണ്ടും പൊങ്ങാൻ വെക്കുക . എണ്ണ ചൂടാക്കി ഓരോന്നായി ചെറിയ തീയിൽ പൊരിച്ചെടുക്കുക .ചൂടാറിയതിനു ശേഷം ബട്ടർ ക്രീം തേക്കുക. നടുവിൽ ചെറുതായി കീറി ക്രീം തേച്ചു കൊടുക്കാം. 300 ഗ്രാം ബട്ടറും, മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാരയും , വളരെ കുറച്ച് പാലും , ചേർത്തു നല്ലതു പോലെ ബീറ്റ് ചെയ്തു ബട്ടർ ക്രീം തയ്യാർ ആക്കണം.
Story Highlights ; Cream Bun