ചേരുവകൾ
ബസ്മതി അരി – 1 കപ്പ് ( ഒരു മണിക്കൂർ കുതിർക്കുക)
നെയ്യ്
ഗ്രാമ്പൂ – 2-3 എണ്ണം
ഏലയ്ക്ക – 2-3 എണ്ണം
വഴനയില – 1
ജാതിക്കാ കുരു ഗ്രേറ്ററിൽ ചുരണ്ടി എടുത്ത പൊടി – 1/2 ടീ സ്പൂൺ
പച്ചമുളക് – 1 ( ഖനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് )
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1 ടീ സ്പൂൺ
പിസ്ത , ബദാം , അണ്ടിപ്പരിപ്പ് , കിസ്മിസ് , വാൽനട്ട് ഇവയെല്ലാം കൂടി – 2/3 കപ്പ്
പാൽ – 1 കപ്പ്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
പനിനീര് – 1/2 ടീ സ്പൂൺ
ആപ്പിൾ , മുന്തിരി , ചെറി എല്ലാം കൂടി – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചൂടായ നോൺസ്റ്റിക്ക് പാനിൽ 2 സ്പൂൺ നെയ്യൊഴിച്ച് ഏലയ്ക്ക , വഴനയില ,
ഗ്രാമ്പൂ എന്നിവ വഴറ്റുക പച്ചമുളക് ചേർക്കുക
ഇനി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കാം
ഇതിലേക്ക് കുതിർത്ത് വെള്ളം വാർന്ന അരി ഇട്ടു 3-4 മിനിട്ട് ഇളക്കുക
ഇനി ജാതിക്കുരു പൗഡർറിട്ട് ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ഇട്ടിളക്കി , പാലൊഴിച്ചു , അരി വേവാൻ ആവശ്യമായ വെള്ളവും ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്തിളക്കി, അടച്ചു വച്ച് , ചെറുതീയിൽ വേവിക്കുകപകുതി വേവാകുമ്പോൾ പനിനീരും കൂടി ചേർത്തിളക്കുകഈ സമയത്ത് മറ്റൊരു പാനിൽ 2 സ്പൂൺ നെയ്യൊഴിച്ച് ചൂടാകുമ്പോൾ നട്ട്സും കിസ്മിസും വറുത്തെടുത്ത് വയ്ക്കുക
പഴങ്ങൾ നുറുക്കി വയ്ക്കുക അരി വെന്തു പാകമായാൽ നുറുക്കി വച്ചിരിക്കുന്ന പഴങ്ങളും , വറുത്തു വച്ചിരിക്കുന്ന നട്ട്സും ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക
സ്വാദിഷ്ടമായ കാശ്മീരി പുലാവ് തയ്യാർ അരിയിൽ ചേർക്കാൻ വച്ചിരിക്കുന്ന പാലിൽ അല്പം കുങ്കുമപ്പൂ ചേർത്താൽ നല്ല സുഗന്ധവും നിറവും കിട്ടും പാലിന്റെ കൂടെ അല്പം ക്രീം കൂടി ചേർത്താൽ നന്ന് ഇഷ്ടമുള്ള പഴങ്ങളും നട്ട്സും ചേർക്കാം ഒരു സവാള നീളത്തിൽ ഖനം കുറച്ചരിഞ്ഞു നെയ്യിൽ വറുത്തെടുത്താൽ ,വിളമ്പുന്ന സമയത്ത് പുലാവിനു മുകളിൽ വിതറി അലങ്കരിക്കാം..