Sports

ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കണ്ണീര്‍; വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലൻഡിന്

ദുബായ്: വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലന്‍ഡിന്. ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ 32 റണ്‍സിന് കീഴടക്കിയാണ് ന്യൂസീലന്‍ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനല്‍ മത്സരം വീണ്ടും നിരാശയുടേതായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 43 റണ്‍സ് നേടിയ അമേലിയ കേറാണ് ടോപ് സ്‌കോറര്‍. സൂസി ബേറ്റ്‌സ് (32), ബ്രൂക്ക് ഹാലിഡേ (38) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടി അമേലിയ ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

തകര്‍പ്പന്‍ തുടക്കത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും തസ്മിന്‍ ബ്രിറ്റ്‌സും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 41 പന്തില്‍ 51 റണ്‍സടിച്ചിരുന്നു. ഇരുവരും പുറത്തായതിനു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ കൂട്ടത്തകര്‍ച്ചയായിരുന്നു. 27 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ലോറയാണ് അവരുടെ ടോപ് സ്‌കോറര്‍. തസ്മിന്‍ ബ്രിറ്റ്‌സ് (17), അന്നെക്കെ ബോഷ് (9), മാരിസാന്നെ കാപ്പ് (8), നദിന്‍ ഡി ക്ലെര്‍ക്ക് (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. ന്യൂസീലന്‍ഡിനായി റോസ്‌മേരിയും അമേലിയ കെറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂ​സി​ല​ൻ​ഡ് താ​രം അ​മേ​ലി​യ കെ​ർ ആ​ണ് ലോ​ക​ക​പ്പി​ലെ​യും മ​ത്സ​ര​ത്തി​ലേ​യും താ​രം.