മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ കാരറ്റ് ചേര്‍ക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങള്‍ നല്കുന്നു. ഇത് അമിതഭാരത്തെ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്ന നല്ലൊരു ഓപ്ഷനാണ് മുട്ട സാലഡ്.
ചേരുവകൾ
- മുട്ട – 2
- കാബേജ് അരിഞ്ഞത് – 1/4 കപ്പ്
- തക്കാളി – 1/2 കപ്പ്
- ഉള്ളി അരിഞ്ഞത് – 1
- ഉപ്പ് – ആവശ്യത്തിന്
- കുരുമുളക് – ആവശ്യത്തിന്
- ചാറ്റ് മസാല – ആവശ്യത്തിന്
- പച്ചമുളക് അരിഞ്ഞത് – 1
- മല്ലിയില – അൽപം
- കാരറ്റ് ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ മുട്ട നാല് ഭാഗങ്ങളായി മുറിക്കുക ഇതിലേക്ക് കാബേജ്, തക്കാളി, പച്ചമുളക്, കാരറ്റ്,ഉള്ളി എന്നിവയെല്ലാം ചെറുതായി അരിഞ്ഞ് കുരുമുളക്പൊടി, ചാറ്റ് മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി സാലഡായി ഉപയോഗിക്കാം. ഈ സാലഡ് നല്ലൊരു പ്രഭാതഭക്ഷണ ഓപ്ഷനാണ്
STORY HIGHLIGHT: Egg salad