Kerala

പി.എസ്.സി ചോദ്യപേപ്പർ ചോർന്നതായി പരാതി | Complaint about PSC question paper being leaked

തിരുവനന്തപുരം: പി.എസ്.സി ചോദ്യപേപ്പർ ചോർന്നതായി പരാതി. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി വിജിലൻസിനും പി.എസ്.സിക്കും പരാതി ലഭിച്ചു. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപിക തന്നെ ചോർത്തിയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.

കഴിഞ്ഞ വർഷം ജൂലൈ മൂന്നിനായിരുന്നു സംസ്‌കൃതം വേദാന്തം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് പി.എസ്.സി എഴുത്തുപരീക്ഷ നടത്തിയത്. പരീക്ഷയുടെ അടിസ്ഥാനത്തിൽ ഈ വർഷം ആഗസ്റ്റിൽ ചുരുക്കപ്പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചു. 26 പേരാണ് വിവിധ കാറ്റഗറികളിലായി പട്ടികയിലുള്ളത്. എന്നാൽ പട്ടികയിൽ സംശയം തോന്നിയ ചില ഉദ്യോഗാർഥികൾ നടത്തിയ അന്വേഷണമാണ് ചോദ്യപേപ്പർ ചോർന്നോ എന്ന സംശയത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.