India

കവരപ്പേട്ട ട്രെയിൻ അപകടത്തിൽ അട്ടിമറി; ഗൂഢാലോചനയെന്ന് സംശയം | Sabotage Confirmed in Kavarapettai Train Accident, Conspiracy Suspected

ചെന്നൈ: തിരുവള്ളൂർ കവരപ്പേട്ടയിലെ ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സ്ഥിരീകരിച്ചതോടെ ഗൂഢാലോചനയും അന്വേഷിക്കുന്നു. പാളത്തിലെ മെയി‍ൻ ലൈൻ – ലൂപ് ലൈൻ ജംക്‌ഷൻ ബോൾട്ട്, നട്ട് എന്നിവ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ലൈനിലെ പ്രധാന സ്വിച്ച് പോയിന്റിൽ നിന്ന് നട്ടും ബോൾട്ടും നഷ്ടപ്പെട്ടിട്ടുണ്ട്.

നാൽപതോളം റെയിൽവേ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. നേരത്തേയും സമാന രീതിയിൽ അട്ടിമറി ശ്രമം നടന്നിരുന്നു. പരിശീലനം ലഭിച്ചവരാണ് അട്ടിമറിക്കു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് 11നു രാത്രിയാണ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റിരുന്നു.