വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ റെസിപ്പി നോക്കിയാലോ? രുചികരമായ ജിഞ്ചർ ചിക്കൻ ഡ്രൈ റെസിപ്പി. വളരെ കുറച്ച് ചേരുവകൾ ചേർത്ത് തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 കിലോ
- ഇഞ്ചി – 2 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 4 (കഷ്ണങ്ങൾ)
- വലിയ ഉള്ളി – 1 വലുത് (അരിഞ്ഞത്)
- കാപ്സിക്കം-1 (അരിഞ്ഞത്)
- ചില്ലി സോസ് – 2 ടീസ്പൂൺ
- സോയ സോസ് – 3 ടീസ്പൂൺ
- തക്കാളി സോസ് – 2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- എണ്ണ – വറുക്കാൻ
ബാറ്റർ തയ്യാറാക്കാൻ
- മൈദ – 3 ടീസ്പൂൺ
- കോൺ ഫ്ലോർ – 4 ടീസ്പൂൺ
- സോയ സോസ് – 2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെള്ളം – 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.. വൃത്തിയാക്കി ഉപ്പും വിനാഗിരിയും ഉപയോഗിച്ച് കഴുകുക. നല്ല ബാറ്റർ ഉണ്ടാക്കുക (മുകളിൽ പറഞ്ഞ ചേരുവകൾ ഉപയോഗിച്ച്) ചിക്കൻ കഷ്ണങ്ങൾ മാവിൽ ചേർത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക (തിരക്കാണെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുന്നത് ഒഴിവാക്കുക, ചിക്കൻ മാവിൽ മുക്കി ഫ്രൈ ചെയ്യാം)
ഒരു കടായിയിൽ എണ്ണ ചൂടാക്കുക. ചിക്കൻ കഷണങ്ങൾ നന്നായി വറുത്തു വയ്ക്കുക. മറ്റൊരു പാനിൽ 1 ടീസ്പൂൺ എണ്ണ ചൂടാക്കുക. ഉള്ളി ചേർത്ത് അത് അർദ്ധസുതാര്യമാകുന്നതുവരെ വഴറ്റുക. അതിനുശേഷം പച്ചമുളകും ഇഞ്ചിയും ചേർക്കുക. 2 മിനിറ്റ് വഴറ്റുക. അതിനുശേഷം 1 ടീസ്പൂൺ സോയാ സോസ്, 1 ടീസ്പൂൺ ചില്ലി സോസ്, 1 ടീസ്പൂൺ തക്കാളി സോസ് എന്നിവ ചേർക്കുക.
ഇവ നന്നായി യോജിപ്പിക്കുക. സവാളയിൽ വറുത്ത ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ ക്യാപ്സിക്കം ചേർക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക, നന്നായി ഇളക്കി ഒരു ലിഡ് ഉപയോഗിച്ച് പാൻ അടച്ച് ചെറിയ തീയിൽ 20 മിനിറ്റ് വേവിക്കുക. ഇനി ബാക്കി സോയാ സോസ്, ചില്ലി സോസ്, തക്കാളി സോസ് എന്നിവ ചേർക്കുക. നന്നായി ഇളക്കുക. കുറച്ച് മിനിറ്റ് കൂടി പാൻ അടയ്ക്കുക. ഒരു സെർവിംഗ് പ്ലേറ്റിലേക്ക് മാറ്റുക.