1977ല്‍ ആന്‍ഡ്രിയാസ് ഗ്രണ്ട്‌സിഗ് നിര്‍വഹിച്ച ലോകത്തിലെ ആദ്യത്തെ ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം ഈ ആധുനികയുഗത്തില്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ സാങ്കേതിക വിദ്യയില്‍ വളരെയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആന്‍ജിയോപ്ലാസ്റ്റിയിലെ നൂതന രീതികളെക്കുറിച്ചുളള വിശദ വിവരങ്ങള്‍ ഏവരും അറിഞ്ഞിരിക്കേണ്ടതു കൂടിയാണ്. ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച് എസ് കെ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അര്‍ഷാദ് എം സംസാരിക്കുന്നു.
ആൻജിയോപ്ലാസ്റ്റിയിലെ നൂതന രീതികൾ
1977ൽ ആൻഡ്രിയാസ് ഗ്രണ്ട്സിഗ് നിർവഹിച്ച ലോകത്തിലെ ആദ്യത്തെ ആൻജിയോപ്ലാസ്റ്റിക്കുശേഷം ഈ ആധുനികയുഗത്തിൽ ആൻജിയോപ്ലാസ്റ്റി യുടെ സാങ്കേതിക വിദ്യയിൽ വളരെയധികം മാറ്റങ്ങൾ വന്നിരിക്കുന്നു . പ്രധാനമായും ആൻജിയോഗ്രാഫിയെ മാത്രം ആശ്രയിച്ച് നടക്കുന്ന ആൻജിയോപ്ലാസ്റ്റിയെ അപേക്ഷിച്ചു നോക്കിയാൽ, ആധുനിക യുഗത്തിൽ, ഇൻട്രാ വസ്ക്യൂലർ ആള്ട്രാസൗണ്ട്, ഒപ്റ്റിക്ക് കോഹൈറേൻസ് ടോമോഗ്രാഫ് (OCT) തുടങ്ങിയ ഇമേജിങ് സാങ്കേതികവിദ്യയിലൂടെ നടത്തുന്ന ആൻജിയോപ്ലാസ്റ്റിക് ആണ് മേന്മ കൂടുതൽ. പ്രത്യേകിച്ച് രക്തക്കുഴലിലെ തടസ്സങ്ങളുടെ സങ്കീർണതകൾ കുടുമ്പോൾ.
ഇമേജിംഗ് ഉള്ള ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ പിന്നീട് Stent രണ്ടാമതായി അടയുന്നതിനുള്ള സാധ്യതയും നന്നായി കുറയുന്നുണ്ട്. രക്തക്കുഴലിന്റെ വലിപ്പം കൃത്യമായി അളക്കാനും രക്തക്കുഴലിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊളസ്ട്രോൾ, കാൽസ്യം, രക്തക്കട്ടകൾ എന്നിവയെ കൃത്യമായി മനസ്സിലാക്കാനും ഇമേജിംഗ് ലൂടെ സാധിക്കും. അതുപോലെ തന്നെ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം രക്തക്കുഴലും ആയുള്ള അടുപ്പം വ്യക്തമായി കാണാനും ഇമേജിങ് സഹായിക്കും.
രക്തക്കുഴലിൽ കാൽസ്യം അടിഞ്ഞു കൂടുമ്പോൾ ആൻജിയോപ്ലാസ്റ്റി ദുഷ്കരമാവുകയും രണ്ടാമത് സ്റ്റണ്ട് അടയുവാനുള്ള സാധ്യത വളരെയധികം വർദ്ധിക്കുകയും ചെയ്യുന്നു. കാൽസ്യം വിഘടിപ്പിക്കാൻ സഹായിക്കുന്ന Rotablation, Orbital Atherectomy, IVL തുടങ്ങിയവയുടെ സഹായത്താൽ ചെയ്യുന്ന ആൻജിയോപ്ലാസ്റ്റിയും ദീർഘകാല അടിസ്ഥാനത്തിൽ രണ്ടാമത് അസുഖം ഉണ്ടാക്കുന്നത് നന്നായി തടയുന്നു.വളരെ ഗുരുതരമായ ചില സന്ദർഭങ്ങളിൽ ഐഎബിപി.IMPELLA,ECMO തുടങ്ങിയ സപ്പോർട്ട് ഉപകരണങ്ങളുടെ സഹായത്തിലുള്ള ആൻജിഒപ്ലാസ്റ്റിയും മെച്ചപ്പെട്ട ഫലം നൽകുന്നു.