മധുരം കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തുനോക്കു. എളുപ്പത്തിൽ തയ്യാറാക്കാവുന്ന കാരാമൽ ബ്രെഡ് പുഡ്ഡിംഗ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സ്വീറ്റ് വൈറ്റ് ബ്രെഡ് കഷ്ണങ്ങൾ-8
- പാൽ – 1 1/2 കപ്പ്
- പഞ്ചസാര – 11 ടീസ്പൂൺ
- വാനില എസ്സൻസ് – 1 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- പഞ്ചസാര – 2 ടീസ്പൂൺ
- വെള്ളം – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വാനില എസ്സൻസിനൊപ്പം പഞ്ചസാരയും പാലും മിക്സ് ചെയ്യുക. പഞ്ചസാര അലിയുന്നത് വരെ ഇളക്കുക. ശേഷം ബ്രെഡ് കഷണങ്ങൾ പാൽ മിശ്രിതത്തിൽ മുക്കിവയ്ക്കുക. ബ്രെഡ് മൃദുവാകുന്നത് വരെ ഒരു സ്പൂൺ അല്ലെങ്കിൽ ഫോർക്ക് ഉപയോഗിച്ച് നന്നായി ഇളക്കുക. മാറ്റി വയ്ക്കുക. ഉരുണ്ടതും സ്റ്റീമറിന് അനുയോജ്യവുമായ ഒരു പാത്രം എടുക്കുക. 2 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ചേർത്ത് തിളപ്പിക്കുക.
ഏകദേശം 5 മിനിറ്റിനു ശേഷം പഞ്ചസാര സ്വർണ്ണ മഞ്ഞയായി മാറുന്നത് കാണാം. ആ സമയം തീയിൽ നിന്ന് മാറ്റി പാത്രത്തിലേക്ക് ഒഴിച്ച് ഉടനടി കറക്കുക, അങ്ങനെ കാരാമൽ തുല്യമായി പരക്കും. 5 മിനിറ്റിനു ശേഷം ബ്രെഡ് മിശ്രിതം പാത്രത്തിൽ ഒഴിക്കുക. ഒരു അലുമിനിയം ഫോയിൽ കൊണ്ട് പാത്രം മൂടുക, ഇടയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക. ഇത് 25 മിനിറ്റ് ഇടത്തരം ചൂടിൽ ആവിയിൽ വേവിക്കുക. അതിനുശേഷം, പുഡ്ഡിംഗ് തണുക്കാൻ അനുവദിക്കുക .എന്നിട്ട് ഫ്രിഡ്ജിലേക്ക് മാറ്റുക. 2 മണിക്കൂറിന് ശേഷം പുറത്തെടുത്ത് പ്ലേറ്റിലേക്ക് മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് വിളമ്പാം.