tips

പേരയിലയില്‍ ഈ സാധനം ചേര്‍ത്ത് മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മതി

മുഖക്കുരു വന്നു കഴിഞ്ഞാല്‍ മുഖത്ത് കറുത്ത പാടുകള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ, മുഖത്ത് കുഴികള്‍ വരാനും മുഖക്കുരു കാരണമാകുന്നു. ഈ മുഖക്കുരു അകറ്റി, ചര്‍മ്മം നല്ല ക്ലിയറാക്കി എടുക്കാന്‍ കുറച്ച് പേരയിലയില്‍ ഈ സാധനം ചേര്‍ത്ത് മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മതി. അവ എന്തെന്ന് നോക്കാം.

ധാരാളം ആന്റിഓക്‌സിഡന്റ്‌സ്, വിറ്റമിന്‍ സി, ഫ്‌ലേവനോയ്ഡ്‌സ് എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയില. കൂടാതെ, പേരയിലയില്‍ ആന്റിബാക്ടീരിയല്‍, ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. തര്‍മ്മത്തില്‍ നിന്നും മുഖക്കുരു അകറ്റാന്‍ മാത്രമല്ല, ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും അതുപോലെ, ചുളിവുകള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും പേരയിലയ്ക്ക് സാധിക്കും.

മുഖക്കുരു വരുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. ആര്‍ത്തവ സമയത്ത്, ഗര്‍ഭിണികളില്‍, അല്ലെങ്കില്‍ ചില മരുന്നുകള്‍ കഴിക്കുമ്പോഴെല്ലാം ശരീരത്തിലെ ഹോര്‍മോണില്‍ അതിനനുസരിച്ച് വ്യതിയാനങ്ങള്‍ ഉണ്ടായേക്കാം. ഈ ഹോര്‍മോണ്‍ വ്യതിയാനം മുഖക്കുരു വരുന്നതിന് പിന്നിലെ പ്രധാന കാരണമാണ്. അതുപോലെ, മുഖത്ത് അമിതമായി സെബം ഉല്‍പാദിപ്പിക്കപ്പെടുന്നതും, ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതും, മൃതകോശങ്ങള്‍ അമിതമായി മുഖത്ത് നിറയുന്നതും, പ്രോപ്പിയോണി ബാക്ടീരിയം അക്‌നീസ് എന്ന ബാക്ടീരിയ ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം മുഖക്കുരുവിന് കാരണമാകുന്നുണ്ട്. കൂടാതെ, ജനിതകം, ചില ആഹാരങ്ങള്‍ എന്നിവയും മുഖക്കുരു വരുന്നതിന് പിന്നിലെ കാരണങ്ങളാണ്.

 

ഈ ഫേയ്‌സ്പാക്ക് തയ്യാറാക്കാന്‍ 4 പേരയില എടുക്കുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നല്ലപോലെ അരച്ചെടുക്കണം. അതിനുശേഷം ഈ ഫേയ്‌സ്പാക്ക് മുഖത്ത് പുരട്ടുക. ഒരു 15 മിനിറ്റ് ആകുമ്പോള്‍ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. അതിനുശേഷം കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യുക.