വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന സാച്വുറേറ്റഡ് ഫാറ്റ് ചര്‍മ്മത്തെ നല്ലപോലെ മോയ്‌സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കും. അതുപോലെ, ചര്‍മ്മത്തിലെ ചീര്‍മ്മത കുറയ്ക്കാനും മുറിവുകള്‍ വേഗത്തില്‍ ഉണക്കിയെടുക്കാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, വെളിച്ചെണ്ണയുടെ ഉപയോഗം മൂലം ചര്‍മ്മത്തിന് നല്ല നിറവും ലഭിക്കും.
ചര്‍മ്മത്തില്‍ പതിവായി വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മത്തെ ഹെഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും വരണ്ട ചര്‍മ്മം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നതാണ്. ഇതിനായി കുളി കഴിഞ്ഞതിന് ശേഷം രണ്ട് അല്ലെങ്കില്‍ മൂന്ന് തുള്ളി വെളിച്ചെണ്ണ മുഖത്ത് പുരട്ടി നല്ലപോലെ മസാജ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ദിവസേന ചെയ്യുന്നത് ചര്‍മ്മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവുകളും ചീര്‍മ്മതയും കുറയ്ക്കാന്‍ വെളിച്ചെണ്ണ പുരട്ടുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിന് സഹായിക്കും, അതുപോലെ, ഇവ മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കാനും വെളിച്ചെണ്ണ സഹായിക്കും.
ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് കുറയ്ക്കാന്‍ വെളിച്ചെണ്ണ പുരട്ടുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തെ സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍, പുറത്ത് പോകുന്നതിന് മുന്‍പ് അന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്. അതിനുശേഷം ഇതിനുമുകളില്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. കൂടുതല്‍ ഫലപ്രദമായി കരുവാളിപ്പ് അകറ്റാന്‍ ഇത് സഹായിക്കും.