ശിഥിലമായ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ സംഗീതത്തിന് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് കവി പ്രൊഫ വി. മധുസൂദനൻ നായർ. തിരുവനന്തപുരം മ്യൂസിക് ക്ലബ് ഏർപ്പെടുത്തിയ മൂന്നാമത് ടി എം സി സംഗീതപ്രഭ പുരസ്ക്കാരം ഗായിക രാജലക്ഷ്മിക്കു സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയത്തിൽ നിന്നുയരുന്ന സംഗീതം വിശുദ്ധമാണ്.
അതു ഗായകന് ആത്മവിശുദ്ധി നൽകും. ഹൃദയം തുറന്നു കേൾക്കുന്ന ശ്രോതാക്കൾക്കും അതു വിശുദ്ധി പകരും. നാദത്തിനും അതുവഴി സംഗീതത്തിനും രോഗചികിത്സാ ശേഷി ഉണ്ടാകുന്നത് ഈ ഹൃദയവിശുദ്ധിയിൽ നിന്നാണെന്നു് പ്രൊഫ മധുസൂദനൻ നായർ പറഞ്ഞു.
ക്ലബ് അംഗങ്ങൾക്ക് പുതുതായി ഏർപ്പെടുത്തിയ സംഗീതസൂനം പുരസ്ക്കാരം എസ് ദീപക്കിന് പ്രൊഫ മധുസൂദനൻ നായർ സമ്മാനിച്ചു. ടി എം സി പ്രസിഡണ്ട് ഡോ. എം അയ്യപ്പൻ അദ്ധ്യക്ഷനായിരുന്നു. പുരസ്ക്കാര സമിതി ചെയർമാൻ ചെറിയാൻ ഫിലിപ്പ് സെക്രട്ടറി ജി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.രാജലക്ഷ്മി മറുപടി പ്രസംഗംനടത്തി. ക്ലബ്ബിൻറെ 59-ാമത് സംഗീത സായഹ്നത്തോടനുബന്ധിച്ചായിരുന്നു പുരസ്ക്കാരദാനച്ചടങ്ങ് സംഘടിപ്പിച്ചത്.
CONTENT HIGHLIGHTS;Singer Rajalakshmi was presented with the TMC Sangeet Prabha award