Movie News

ഷറഫുദീൻ ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന ‘ഹലോ മമ്മി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ! – aishwaryalekshmi sharafudhin new movie hello mummy

നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ഹലോ മമ്മി'

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞ് ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ചിത്രം ഒരു ഫാന്റസി കോമഡി ജോണറിലാണ് ഒരുങ്ങുന്നത്.

ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘ഹലോ മമ്മി’. നവാഗതനായ വൈശാഖ് എലൻസ് ആണ്ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹലോ മമ്മി. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

STORY HIGHLIGHT: aishwaryalekshmi sharafudhin new movie hello mummy