എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലരിലും മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് വിറ്റാമിന്‍ അപര്യാപ്തത കൂടിയാണ്. പലപ്പോഴും എന്താണ് ഇതിന് പരിഹാരമായി കണക്കാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
വിറ്റാമിനുകളും മുടിയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. പലപ്പോഴും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കേശസംരക്ഷണ കോശങ്ങളുടെ ആരോഗ്യത്തിനും വേണ്ടി വിറ്റാമിന്‍ അനിവാര്യം തന്നെയാണ.് പലപ്പോഴും ഇതിന് കോട്ടം സംഭവിക്കുമ്പോഴാണ് അത് മുടി കൊഴിച്ചിലിലേക്ക് എത്തുന്നത്. കെരാറ്റിന്‍, മറ്റ് പ്രോട്ടീനുകളുടെ ഉത്പാദനം എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതാണ് മുടി കൊഴിച്ചില്‍ കൂടുതലാവുന്നത്. ഏതൊക്കെ വിറ്റാമിനുകളില്‍ കുറവ് വരുമ്പോഴാണ് അത് മുടി കൊഴിച്ചിലിലേക്ക് എത്തുന്നതെന്ന് നോക്കാം.
എല്ലുകളുട ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അനിവാര്യമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നത്. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്. പലപ്പോഴും സൂര്യപ്രകാശം, കൊഴുപ്പുള്ള മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവയിലെല്ലാം വിറ്റാമിന്‍ ഡി ഉണ്ടാവുന്നു.
മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റൊരു വിറ്റാമിന്‍ അപര്യാപ്തതയാണ് വിറ്റാമിന്‍ ബി 12-ന്റേത്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനാണ് സഹായിക്കുന്നത്. പലപ്പോഴും തലമുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ ഓക്‌സിജന്‍ തലയോട്ടിയിലേക്ക് എത്തിക്കുന്നത് വിറ്റാമിന്‍ ബി 12 ആണ്. അതിനായി മാംസം, പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ശീലമാക്കണം. ഇവയില്‍ കുറവുണ്ടാവുമ്പോഴാണ് മുടി പൊട്ടിപ്പോവുന്നത്.
വിറ്റാമിന്‍ ഇ അനിവാര്യമാണ് മുടിയുടെ ആരോഗ്യത്തിന് എന്ന കാര്യത്തില്‍ സംശയം വേണ്ട . കാരണം ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് വഴി തലയോട്ടിയിലേക്കുള്ള രക്തചംക്രമണത്തിന് ആക്കം കൂട്ടുകയും ഇത് മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനായി പലപ്പോഴും നിങ്ങള്‍ക്ക് നട്‌സ്, ഡ്രൈഫ്രൂട്‌സ്,പച്ച ഇലക്കറികള്‍ എന്നിവ കഴിക്കാവുന്നതാണ്.