ഉന്നക്കായ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. വീട്ടിലുള്ള ചേരുവുകള്‍ മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാന്‍.
ആവശ്യമായ ചേരുവകള്‍
- ഏത്തയ്ക്ക
- നെയ്യ്
- കശുവണ്ടി
- ഉണക്ക മുന്തിരി
- തേങ്ങ
- പഞ്ചസാര
- ഏലയ്ക്ക പൊടി
തയ്യാറാക്കുന്ന വിധം
ഒരുപാട് പഴുക്കാത്ത ഏത്തയ്ക്ക ആവിയില്‍ വെച്ച് പുഴുങ്ങുക. ഈ സമയം കൊണ്ട് ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ച് ശേഷം കശുവണ്ടിയും ഉണക്ക മുന്തിരിയും ഇട്ട് വറുത്തെടുക്കാം. ഇനി ഇതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്തു കൊടുക്കാം. തേങ്ങയുടെ വെള്ളം ഡ്രൈ ആകുന്നത് വരെ നല്ലപോലെ ഇളക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള കോഴിമുട്ട ചേര്‍ത്തു കൊടുക്കാം. ശേഷം ഇതെല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്ക പൊടിയും കൂടെ ചേര്‍ത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇപ്പോള്‍ മസാല തയ്യാറായിക്കഴിഞ്ഞു.
ഇനി നമ്മള്‍ പുഴുങ്ങി വെച്ചിരിക്കുന്ന ഏത്തയ്ക്ക എടുത്ത് ഇടിയപ്പത്തിന്റെ വലിയ ചില്ലില്‍ ഇട്ട് ചെറിയ നൂല്‍ പരുവത്തില്‍ എടുത്തശേഷം ഇതിലേക്ക് അല്‍പം നെയ്യ് ഒഴിച്ച് നല്ലപോലെ മാവ് പരിവത്തില്‍ കുഴച്ചെടുക്കുക. ശേഷം ഇത് ഓരോ ബോള്‍ പരുവത്തില്‍ ഉരുട്ടിയെടുത്ത ശേഷം നടുഭാഗത്ത് നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് ചേര്‍ത്ത് പ്രത്യേക ഷേപ്പില്‍ ആക്കി എടുക്കുക. വളരെ രുചികരമായ ഉന്നക്കായ തയ്യാര്‍.