രുചിയോടെ കുടിക്കാൻ പറ്റിയ കട്ടൻ ചായക്കൂട്ട് വിഡിയോ യുട്യൂബിൽ വൈറലാണ്… ടേസ്റ്റ് ഒട്ടും കുറയാതെ വീട്ടിൽ കട്ടൻ ചായ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- വെള്ളം
ഏലക്ക
പട്ട
വഴനയില
ചായപ്പൊടി
പഞ്ചസാരതയാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്കു രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ഏലക്ക ചതച്ചത്, ഒരു ചെറിയ കഷണം പട്ട, ഒരു വഴനയിലയും (ഇടണ ഇല ) (bay leaf ) ചേർത്തു കൊടുക്കുക. അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കാവുന്നതാണ്.
- വഴനയില ചേർക്കുന്നതു കൊണ്ടു തന്നെ ഇതിന്റെ മണം ഇരട്ടിയാണ്, പട്ടയുടെ സ്വാദ്, അതുപോലെ ഏലക്കയുടെ രുചിയും മണവും കൂടി ചേരുമ്പോൾ രുചി പറയാനില്ല. പാൽചായ ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ പാൽ ചേർത്തു കുടിക്കാം.
content highlight: black-tea