ഒരു പാത്രത്തിലേക്കു രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ഏലക്ക ചതച്ചത്, ഒരു ചെറിയ കഷണം പട്ട, ഒരു വഴനയിലയും (ഇടണ ഇല ) (bay leaf ) ചേർത്തു കൊടുക്കുക. അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കാവുന്നതാണ്.
വഴനയില ചേർക്കുന്നതു കൊണ്ടു തന്നെ ഇതിന്റെ മണം ഇരട്ടിയാണ്, പട്ടയുടെ സ്വാദ്, അതുപോലെ ഏലക്കയുടെ രുചിയും മണവും കൂടി ചേരുമ്പോൾ രുചി പറയാനില്ല. പാൽചായ ഇഷ്ടപ്പെടുന്നവർക്ക് ഇതിൽ പാൽ ചേർത്തു കുടിക്കാം.