നമ്മുടെ രാജ്യത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് സ്തനാർബുദം . മറ്റേത് ക്യാൻസറിനെ പോലെയും പ്രാരംഭഘട്ടത്തിൽ ഇത് കണ്ടുപിടിക്കുകയാണെങ്കിൽ ചികിത്സ ഭേദമാക്കാൻ സാധിക്കുന്നു. എന്നാൽ ഫലം കേസുകളിലും ഇത് പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കാൻ സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ പ്രാരംഭഘട്ടത്തിൽ ഇതെങ്ങനെ കണ്ടുപിടിക്കാം എന്ന് നോക്കാം.
ഇതിന് രണ്ടു മൂന്നു മാർഗ്ഗങ്ങളുണ്ട്. ആദ്യമായി 25 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളും സ്തന സ്വയ പരിശോധന നടത്തുക. എല്ലാമാസവും ഒരു ദിവസം കണ്ണാടിയുടെ മുമ്പിൽ നിന്ന് ഇടുപ്പ് വരെയുള്ള വസ്ത്രങ്ങൾ മാറ്റി രണ്ടു സ്തനങ്ങളും നോക്കുക. ആകൃതിയിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് പരിശോധിക്കുക.
രണ്ടാമതായി 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ മാമോഗ്രാം ടെസ്റ്റ് ചെയ്യുക. അങ്ങനെ സ്വയം പരിശോധനയിലൂടെയും മാമോഗ്രാമിലൂടെയും പ്രാരംഭഘട്ടത്തിൽ തന്നെ സ്തനാർബുദം നിർണയിക്കാം.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ
വീര്‍ത്ത സ്തനങ്ങള്‍ അല്ലെങ്കില്‍ മുഴയോട് കൂടിയ സ്തനങ്ങള്‍, സ്തനങ്ങളിലെ തൊലി പോകുക, മുലക്കണ്ണിലെ വേദന അല്ലെങ്കില്‍ മുലക്കണ്ണ് പിന്‍വലിയുക, സ്തന ചര്‍മ്മം വരണ്ടതോ ചുവന്നതോ ആകുക, മുലക്കണ്ണില്‍ നിന്ന് സ്രവങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ഗുരുതരമായ ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടണം. ഭീഷണി കണ്ടെത്താനും സ്തനാര്‍ബുദം കൂടുതല്‍ പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കാനും ഡോക്ടര്‍മാര്‍ക്ക് കഴിയും. രോഗം നേരത്തെ കണ്ടെത്തിയാല്‍ ഇതിനെ നേരിടാനും മരണ നിരക്ക് കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നു.
മിക്ക സമയത്തും, സ്തനങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതും മറ്റ് ഭാഗങ്ങളിലേക്ക് പടരാത്തതുമായ ക്യാന്‍സര്‍ വിജയകരമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഇവയ്ക്ക് മ്യൂട്ടേഷന്‍ സാധ്യത കുറവാണ്. പക്ഷെ മറ്റ് അവയവങ്ങളിലേക്ക് സഞ്ചരിച്ചാല്‍ അത് ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്. കോശവളര്‍ച്ചയെ മാറ്റുന്ന ജീനുകളില്‍ മ്യൂട്ടേഷനുകള്‍ എന്നറിയപ്പെടുന്ന പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമ്പോഴാണ് ക്യാന്‍സര്‍ സംഭവിക്കുന്നത്. ഈ മ്യൂട്ടേഷനുകള്‍ കോശങ്ങളെ നിയന്ത്രണാതീതമായ രീതിയില്‍ വര്‍ധിപ്പിക്കുന്നു.
വിവരങ്ങൾ നൽകിയത് : DR.ARUN AJ , MBBS, MD,DNB, ECMO CLINICAL ONCOLOGIST, SK HOSPITAL
content highlight: Breast Cancer