Health

കൊളസ്‌ട്രോള്‍ കുറയ്ക്കാൻ കാന്താരിയോ ? എങ്ങനെ ഉപയോഗിക്കണം ? | kanthari-mulaku-for-cholesterol

പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍

കാന്താരി മുളക് എരിവില്‍ മാത്രമല്ല ഔഷധഗുണങ്ങളിലും കേമന്‍ തന്നെയാണ്. വീടിന്റെ മട്ടുപ്പാവിലോ അടുക്കളത്തോട്ടത്തിലോ ഒതുങ്ങിക്കൂടുന്ന ഈ കുഞ്ഞന്‍ ഭക്ഷണപ്രേമികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. കാന്താരി മുളകിന് ചീനിമുളക്, ചുനിയന്‍ മുളക്, പാല്‍ മുളക്, കിളി മുളക് തുടങ്ങിയ പേരുകളുണ്ട്. പേരുകളില്‍ മാത്രമല്ല കാന്താരി പല നിറങ്ങളിലും ആകൃതിയിലും വളരും. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരികളാണുള്ളത്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വിപണിയിലും കൂടുതല്‍ ആവശ്യക്കാര്‍ പച്ചക്കാന്താരിക്കാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പറഞ്ഞ് കേള്‍ക്കുന്ന നാടന്‍ പ്രയോഗമാണ് കാന്താരി മുളക്. ബേര്‍ഡ് ഐ ചില്ലി എന്ന പേരില്‍ അറിയപ്പെടുന്ന ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നാടന്‍ പ്രയോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ഗുണകരമാണോ എന്ന സംശയം പലര്‍ക്കമുണ്ടാകും. എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബിപി നിയന്ത്രണത്തിനും നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാന്താരി മുളകില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.

രോഗബാധകള്‍

ആന്റിഫംഗല്‍, ആന്റ്‌മൈക്രോബിയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കാന്താരി ഇത്തരം രോഗബാധകള്‍ തടയാന്‍ ഉത്തമമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. കൊളസ്‌ട്രോള്‍ ബിപി പ്രശ്‌നങ്ങള്‍ പ്രതിരോധിയ്ക്കുന്നതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും ഇതേറെ ഗുണം നല്‍കും. പ്രമേഹം കുറയ്ക്കാനും ഇതേറെ നല്ലതാണ്.

വിനഗര്‍

കാന്താരി മുളക് വിനെഗറില്‍ ഇട്ട് ഇത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് നെല്ലിക്കയുമായി ചേര്‍ത്ത് തയ്യാറാക്കുന്ന നെല്ലിക്കാ കാന്താരി ജ്യൂസും ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. എന്നാല്‍ ഇത് കഴിയ്ക്കുമ്പോഴും ശ്രദ്ധ വേണം. കാന്താരി മുളക് നല്ല എരിവുള്ളതാണ്. ഇതിനാല്‍ വയറിന് പ്രശ്‌നങ്ങളുണ്ടാകും. ഇത് നേരിട്ട് കഴിയ്ക്കരുത്. വിനെഗറില്‍ ഇട്ടോ നെല്ലിക്ക പോലുള്ളവയില്‍ ചേര്‍ത്തോ മിതമായി ഉപയോഗിയ്ക്കാം. ഇതുപോലെ കാന്താരിമുളക് ഭക്ഷണത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതും ഏറെ നല്ലതാണ്.

ശരീരത്തിലെ കൊഴുപ്പ്

ഇതില്‍ ക്യാപ്‌സയാസിന്‍ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. എന്നാല്‍ മിതമായി ഉപയോഗിയ്ക്കുകയെന്നത് പ്രധാനം. ഇതുപോലെ കാര്യമായ വയര്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് ദോഷം ചെയ്യുകയും ചെയ്യും. ഇതിനാല്‍ ശ്രദ്ധിച്ച് ഉപയോഗിയ്ക്കാം. ഇത് വേദന കുറയ്ക്കാനും രക്തം കട്ട പിടിയ്ക്കുന്നത് തടയാനും ഏറെ നല്ലതാണ്. ട്യൂബര്‍ക്കുലോസിസ് സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് ഓക്‌സിഡൈസ് ചെയ്ത് കളയാന്‍ നല്ലതാണ്.

content highlight: kanthari-mulaku-for-cholesterol