Sports

മഴയെ തുടർന്ന് രഞ്ജി മത്സരം ഉപേക്ഷിച്ചു

മഴമൂലം കേരളവും കർണ്ണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. മഴയെ തുടർന്ന് ആദ്യ രണ്ട് ദിവസങ്ങളിലായി 50 ഓവർ മാത്രമായിരുന്നു കളി നടന്നത്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിൽ ഒരു പന്ത് പോലും എറിയാനായിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. മഴയെ തുടർന്ന് രണ്ടാം ദിവസം കളി നിർത്തി വയ്ക്കുമ്പോൾ 23 റൺസോടെ സച്ചിൻ ബേബിയും 15 റൺസോടെ സഞ്ജു സാംസണുമായിരുന്നു ക്രീസിൽ. 63 റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെയും 31 റൺസെടുത്ത വത്സൽ ഗോവിന്ദിന്റെയും 19 റൺസെടുത്ത ബാബ അപരാജിത്തിന്റെയും വിക്കറ്റുകളായിരുന്നു കേരളത്തിന് നഷ്ടമായത്. സീസണിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ തോല്പിച്ചിരുന്നു

CONTENT HIGHLIGHTS;The Ranji match was abandoned due to rain