കൊച്ചി: ജാതീയമായി അധിക്ഷേപിച്ചെന്ന പി.വി. ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയായെ പോലീസ് അറസ്റ്റ് ചെയ്തു. എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജൻ നൽകിയ പരാതിയിൽ പറയുന്നു. ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ. റിജു എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്.
ശ്രീനിജൻ എംഎൽഎ പരാതി നൽകിയതിന് പിന്നാലെ ഷാജൻ സ്കറിയ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിയ്ക്കു മുമ്പാകെ ഹാജരായ ഷാജൻ സ്കറിയായെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പോലീസ് വിട്ടയച്ചു.
















