ന്യൂഡൽഹി: പാലക്കാട് ഇത്തവണയും എൽഡിഎഫ് – യുഡിഎഫ് ഡീലുണ്ടെന്നും അത് പൊളിയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണം ഉന്നയിച്ചത് ഇപ്പോഴത്തെ എൽഡിഎഫ് സ്ഥാനാർഥിയാണ്. മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ ഈകാര്യത്തിൽ പ്രതികരിക്കാന്‍ തയാറാകാത്തത് വസ്തുതകളെ അംഗീകരിക്കലാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
മെട്രോമാന് ഇ. ശ്രീധരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാഫി പറമ്പിലിന് എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. അന്നത്തെ ഡീലിനെക്കുറിച്ച് അറിയുന്ന നേതാവാണയാളെന്നും സുരേന്ദ്രന് പറഞ്ഞു.
ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം പ്രതികരിക്കാന്‍ തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ എ.കെ.ബാലന് പറഞ്ഞത് പാലക്കാട്ടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശരിയായ തീരുമാനം എടുത്തു എന്നാണ്. അന്നത്തെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നത് യുഡിഎഫ് നേതാക്കളെക്കാള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
മെട്രോമാനെ പോലെ ഉള്ള ഒരാളെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലമാണ് ഇപ്പോള്‍ പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തന്നെ പുറത്തുവന്ന് രാഷ്ട്രീയത്തിന് പകരം വര്‍ഗീയതയാണ് കോണ്‍ഗ്രസ്സ് ഉപയോഗിച്ചതെന്ന് തുറന്നുപറയുന്നു. ഈ ഉപതെരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.