കൊച്ചി: എറണാകുളം നഗരത്തിലെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ കടവന്ത്ര പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി വിമൽ എന്നിവരാണ് പിടിയിലായത്. ഒരു മാസത്തോളമായി ഇവർ ലോഡ്ജിൽ താമസിച്ച് പെൺവാണിഭം നടത്തുകയായിരുന്നു. കേസിൽ ലോഡ്ജ് ഉടമയും പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു.
ഡ്രീം റെസിഡന്‍സി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. 102, 103 റൂം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.
ഇടപാടുകാരെ എത്തിക്കാന്‍ യൂബര്‍ സംവിധാനവും ഇവര്‍ ഒരുക്കിയിരുന്നു. 1000-1500 വരെ തുക ഇടപാടിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് നല്കി. ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകളുടെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് കടവന്ത്ര പോലീസ് വ്യക്തമാക്കി.