ഒരു നേരമെങ്കിലും ചോറുണ്ണാതെ ദിവസം തള്ളിനീക്കുക മലയാളികൾക്കു പൊതുവെ വിഷമമുള്ള കാര്യമാണ്. കുറഞ്ഞ ചേരുവകൾ കൂടിച്ചേർത്ത് തയ്യാറാക്കാം തക്കാളി ചേർത്ത് രുചികരമായ ചോറ്.
ചേരുവകൾ
പാകം ചെയ്യുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാളയും വറ്റൽമുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തു വഴറ്റുക. മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം. ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്തിളക്കുക. എണ്ണ തെളിയുമ്പോൾ കഴുകിയെടുത്ത അരി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ഇതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേർത്തു മൂടി വച്ചു വേവിച്ചു വറ്റിച്ചെടുക്കണം.
STORY HIGHLIGHT: Tomato Rice