India

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറിയാം | Maharashtra Assembly Election 2024: Congress candidates announcement today

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 53 സ്ഥാനാർഥികളെ തീരുമാനിച്ച കോൺഗ്രസ് ഇന്ന് ആദ്യ പട്ടിക പുറത്തു വിട്ടേക്കും. ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലുണ്ടായ ധാരണ പ്രകാരം ഇന്ന് ഇന്ത്യാ മുന്നണിയിലെ മറ്റു കക്ഷികളുമായി ചർച്ച നടത്തും. 63 സീറ്റിലാണു പാർ‌ട്ടി മത്സരിക്കുന്നത്. സീറ്റ് ധാരണ അന്തിമമാക്കാൻ ഇന്നു വൈകിട്ട് ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) പാർട്ടികളും യോഗം ചേരും.