India

ആർജി കർ ആശുപത്രിയിലെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സമരം പിൻവലിച്ചത്.

17 ദിവസം നീണ്ട നിരാഹാര സമരമാണ് അവസാനിപ്പിച്ചത്. ഇന്നുമുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തതിന് ശേഷമാണ് മമത ചർച്ചക്ക് തയ്യാറായത്. എന്നാൽ ആരോഗ്യ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ആവശ്യം അംഗീകരിച്ചില്ല.