തണുത്ത ഭക്ഷണം കഴിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വേദന ആരംഭിക്കുകയും 30 മുതല്‍ 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത. പെട്ടെന്നുള്ള, കഠിനമായ ഈ തലവേദന കുറച്ച് സെക്കന്‍ഡുകള്‍ മുതല്‍ ഒരു മിനിറ്റ് വരെ നീണ്ടുനില്‍ക്കാം. ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പബ്ലിഷിംഗ് പറയുന്നതനുസരിച്ച്, സാധാരണയായി തലവേദന വരാത്ത 30 മുതല്‍ 40 ശതമാനം ആളുകളിലും ഇത് സംഭവിക്കാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ നിരുപദ്രവകരമാണെന്നും മറ്റ് രോഗങ്ങളുടെ ലക്ഷണമല്ലെന്നുമാണ് കണക്കാക്കപ്പെടുന്നത്.
നിങ്ങള്‍ തണുത്ത ഭക്ഷണമോ പാനീയങ്ങളോ കഴിക്കുമ്പോള്‍ നിങ്ങളുടെ തലച്ചോറ് തണുത്തതായി മാറുന്നു.വായയിലും തലയുടെ മുന്‍ഭാഗത്തുമുള്ള രക്തക്കുഴലുകള്‍ പെട്ടെന്ന് തണുക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള തലവേദനയ്ക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ സങ്കോചം വേദനയുടെ സിഗ്‌നലുകള്‍ക്ക് കാരണമാകുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതേസമയം ഇത്തരത്തില്‍ തലവേദന അനുഭവപ്പെടുന്നത് ഗുരുതരമായ ഒരു രോഗമല്ല. അതിനാല്‍ തന്നെ ഐസ്‌ക്രീം മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ചികിത്സ ആവശ്യമില്ല. ഇത് പെട്ടെന്ന് സ്വയം മാറുന്ന ഒന്നാണ്.