രാവിലെ വെറും വയറ്റില്‍ വേപ്പില കഴിച്ചാല്‍ ശരീരത്തിലെ പകുതി രോഗങ്ങളും മാറുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. വെറും വയറ്റില്‍ വേപ്പില കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രക്തം ശുദ്ധമാക്കുന്നു
ശരീരത്തിലെ രക്തത്തെ പൂര്‍ണ്ണമായും ശുദ്ധീകരിക്കുന്ന തരത്തിലുള്ള ഔഷധഗുണങ്ങള്‍ വേപ്പിലുണ്ട്. ഇത് രക്തത്തിലെ വിഷാംശം നീക്കം ചെയ്ത് രക്തത്തെ വിഷവിമുക്തമാക്കുന്നു. രക്തം ശുദ്ധമായാല്‍ രോഗ സാധ്യത കുറയും.
. വയറിന് ഗുണം ചെയ്യും
വേപ്പ് നമ്മുടെ ചര്‍മ്മത്തിന് മാത്രമല്ല, വയറിനും വളരെയധികം ഗുണം ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ വേപ്പില തിളപ്പിച്ച് കുടിക്കുന്നത് അസിഡിറ്റിയും വയറുവേദനയും സുഖപ്പെടുത്തുന്നു.
. പ്രമേഹത്തിന്
ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ വെറും വയറ്റില്‍ വേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.