നമ്മള്‍ മുന്‍പിലോട്ട് നടക്കുമ്പോള്‍ നമ്മള്‍ മുന്നോട്ട് നടക്കാന്‍ സഹായിക്കുന്ന പേശികള്‍ക്ക് മാത്രമാണ് വ്യായാമം ലഭിക്കുന്നത്. അതിനാല്‍, അവ മാത്രം ബലപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നമ്മള്‍ പിറകിലോട്ട് നടക്കുമ്പോള്‍ മുന്നിലോട്ട് നടക്കുമ്പോള്‍ ആക്ടീവ് ആകാത്ത മസിലുകള്‍ വളരെ ആക്ടീവ് അകുന്നു. ഇത് ബലപ്പെടാനും ആരംഭിക്കുന്നു. ഇത്തരത്തില്‍ കാലുകളിലെ എല്ലാ പേശികളും ബലപ്പെടുമ്പോള്‍ സത്യത്തില്‍ നല്ല ആരോഗ്യവും ബലവുമുള്ള കാലുകള്‍ നമ്മള്‍ക്ക് ലഭിക്കാന്‍ പുറകിലോട്ട് നടക്കുന്നത് സഹായിക്കുന്നുണ്ട്.
നമ്മളുടെ മനസ്സിന് മാത്രമല്ല, നമ്മളുടെ ശരീരത്തിനും നല്ലൊരു സന്തുലിതാവസ്ഥ ഉണ്ട്. ഇത് തെറ്റിയാല്‍ ശരീരത്തിന്റെ ബാലന്‍സ് തന്നെ നമ്മളില്‍ നിന്നും നഷ്ടമാകും. ശരീരത്തിന്റെ ഈ ബാലന്‍സ് നിലനിര്‍ത്താന്‍ നമ്മളുടെ ശരീരത്തിനും പേശികള്‍കും നല്ല ആരോഗ്യം ഉണ്ടായിരിക്കണം. 2021 മാര്‍ച്ചില്‍ നടത്തിയ ഒരു പഠനത്തില്‍ ട്രെഡ്മില്ലില്‍ പുറകിലോട്ട് നടന്ന് പ്രാക്ടീസ് ചെയ്തവരില്‍ വെറും നാലാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ശരീരത്തിന്റെ ബാലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതായി കണ്ടെത്തുകയുണ്ടായി. അതിനാല്‍, നല്ല ബാലന്‍സ് ലഭിക്കാന്‍ വ്യായാമത്തില്‍ കുറച്ച് നേരം പുറകിലോട്ട് നടന്ന് ശീലിക്കുന്നതും നല്ലതാണ്.
നല്ല ബുദ്ധിയും മാനസിക വളര്‍ച്ചയും എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍, നമ്മളിലെ സ്‌ട്രെസ്സ് അതുപോലെ ജീവിത ചുറ്റുപാടുകള്‍ എന്നിവ പലപ്പോഴും ഇവ സ്വന്തമാക്കാന്‍ തടസ്സം നില്‍ക്കാം. എന്നാല്‍, ഇതില്‍ നിന്നും മാറി, നല്ല മാനസിക വളര്‍ച്ചയും ബുദ്ധിയും നല്‍കാന്‍ പുറകിലോട്ട് നടന്ന് ശീലിക്കുന്നത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. നമ്മളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, നമ്മള്‍ പുതിയ മാറ്റങ്ങള്‍ ജീവിതശൈലിയില്‍ കൊണ്ട് വരുമ്പോള്‍ അത് നമ്മളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഗുണകരമാകുന്നുണ്ട്. അതിനാല്‍, ബുദ്ധിവികാസത്തിനും ഇത് വളരെധികം സഹായിക്കുന്നു.