ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് അവോക്കാഡോയിലെ മാംസള ഭാഗമാണ്. ഇതിൽ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. മാംസളഭാഗത്തിൽ അടങ്ങിയിരിക്കുന്ന ഒലിക് ആസിഡ് കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നീർവീക്കം തടയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.
ഇവയിൽ അടങ്ങിരിക്കുന്ന ഫൈബർ ദഹന പ്രശ്ങ്ങൾക്ക് പരിഹാരം കാണും. ഒരു ഇടത്തരം വലിപ്പമുള്ള അവൊക്കാഡോയിൽ പത്ത് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായകമായ കുടലിലെ ബാക്‌ടീരിയകളെ നിലനിർത്തുന്നു. ലൂട്ടിൻ, സിയാക്സാന്തിൻ, തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച ശക്തി വർധിപ്പിക്കാനും കാഴ്ചയെ ബാധിക്കുന്ന മാക്യുലർ ഡീജനറേഷൻ തടയാനും
അവൊക്കാഡോയുടെ തൊലിയിൽ കരോട്ടിനോയ്ഡ്സ്, പോളിഫിനോൾസ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കാൻസറിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും പ്രതിരോധം തീർക്കാൻ ഇവയ്‌ക്കാകും. തൊലിയിൽ നിന്നുള്ള സത്തിലും ധാരാളം ആന്റിമൈക്രോബിയൽ ആന്റി ഫംഗൽ ഗുണങ്ങളുള്ളതിനാൽ ഇത് ചർമ സംരക്ഷത്തിന് പ്രിസർവേറ്റിവ് ആയി ഉപയോഗിക്കാൻ സാധിക്കും.
അവോക്കാഡോ പിറ്റുകളിൽ (മാംസള ഭാഗത്തിനും കുരുവിനും ഇടയിലുള്ള ഭാഗം) ധാരാളം ഫോട്ടോ കെമിക്കലുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. കുരുവിൽ നിന്നും ഇത് വേർതിരിക്കാൻ പ്രയാസമാണെങ്കിലും ഇവയിലടങ്ങിയിക്കുന്ന സംയുക്തങ്ങൾ നീർവീക്കം തടയാൻ സഹായിക്കും.