ബെംഗളൂരു: ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പതിനേഴ് തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലാണ് അപകടമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആറ് നില കെട്ടിടമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തരും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നുണ്ട്.
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് കെട്ടിടം തകർന്നത്. പ്രദേശത്ത് മുഴുവന്‍ വെള്ളക്കെട്ടും മണ്ണൊലിപ്പുമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുകയാണ്.