കളക്ടർ ആയ ദിവ്യ എസ് അയ്യരെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. അത്രത്തോളം ശ്രദ്ധ നേടിയിട്ടുള്ള സാന്നിധ്യമാണ് ദിവ്യ. ഒരു ജാഡകളും ഇല്ലാതെ തന്നെ ജില്ലയിലെ ഓരോ വ്യക്തിയോടും വളരെ സ്നേഹപൂർവ്വം ഇടപെടുന്ന കളക്ടർ എന്ന പേരിലാണ് എപ്പോഴും അറിയപ്പെട്ടിട്ടുള്ളത്. ദിവ്യയുടെ കുട്ടിക്കാലത്തെക്കുറിച്ച് ഇപ്പോൾ ഫേസ്ബുക്കിൽ വരുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജെറി പൂവക്കാല എന്ന വ്യക്തിയാണ് ഈ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…
“ചുവരിൽ സ്വപ്നങ്ങൾ എഴുതിയ പെൺകുട്ടി”
ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ ജനിച്ചു വളർന്ന കുട്ടി. വാടകവീട്ടിൽ ജനനം. ആദ്യത്തെ 10 വയസ്സ് വാടക വീട്ടിൽ ആയിരുന്നു. നർത്തകി സംഗീതഞ എഴുത്തുകാരി, അഭിനയത്രി , ഡോക്ടർ , കളക്ടർ. …ഇങ്ങനെ പോകും ദിവ്യയെ പരിചയപെടുത്തണമെങ്കിൽ. ഇത്രെയും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു വനിത ഉണ്ടോ? ഒരു മേഖലയിൽ മാത്രം ഒതുങ്ങി കൂടാതെ ജീവിക്കുന്നവൾ. ചെറിയ പ്രായത്തിൽ തന്നെ മോഹിക്കാൻ പഠിച്ചവൾ. അതിന്റെ ഒരു കാരണം അച്ഛനും അമ്മയും. നിന്നെക്കൊണ്ട് സാധിക്കില്ല എന്നൊരു വാക്ക് അവർ പറഞ്ഞിട്ടില്ല. ജീവിതം ഒരു തോട്ടവും വനവും തമ്മിലുള്ള വ്യത്യാസം. ചിലർ ഒരു തോട്ടത്തിൽ റബ്ബർ മാത്രം വെച്ച് പിടിപ്പിക്കുന്നു. ചിലർ ആ തോട്ടത്തിൽ റബ്ബറും, തെങ്ങും, വാഴയും, കമുകും, കപ്പയും, മാതളവും, അവക്കാടോയും പിടിപ്പിക്കും. എല്ലാം കൊണ്ടും സമ്പുഷ്ടമായ വനിത.കൊച്ചു നാൾ മുതൽ IAS എടുക്കണമെന്ന മോഖം. ഞാൻ ഒരു IAS കാരി ആകും എന്ന് എപ്പോഴും പറഞ്ഞിരുന്നു. ബാബു പോൾ സാറിനെ കണ്ടപ്പോൾ ഒരിക്കൽ ഇദ്ദേഹത്തെ പോലെ ആകണം എന്ന ചിന്ത മനസ്സിൽ കൂടി. ഐ എ. എസ് എന്തവാണെന്ന് അറിയാത്ത കാലത്തു ഐ എ എസ് സ്വപ്നം കണ്ടവൾ. നന്നായി പഠിക്കുവാൻ തുടങ്ങി. ബയോളജി ഭയങ്കര ഇഷ്ടം. പത്താം ക്ലാസ്സിൽ റാങ്ക് ജേതാവ്. അന്ന് പത്രക്കാർ വന്നപ്പോൾ അവൾ പറഞ്ഞത് ഞാൻ ആദ്യം ഡോക്ടർ ആകും പിന്നെ ഐ. എ എസ് ആകും. അങ്ങനെ സിഎംസിയിൽ ഗോൾഡ് മെഡലോടുകൂടി എംബിബിഎസ് പാസായി.എം ബി ബി എസ് പഠിക്കുമ്പോഴേ എല്ലാവരും പറയുമായിരുന്നു നീ ഒരു ലീഡർ ആണ്.പത്ര കട്ട് ഔട്ട് എടുത്ത് വെക്കുന്നത് വിനോദമായിരുന്നു.ദിവ്യയുടെ മുറിയിൽ കയറിയാൽ ചുമര് മുഴുവൻ ദിവ്യ പേപ്പറുകൾ ഒട്ടിച്ചു വെച്ചിരിക്കുകയാണ്. സ്വപ്നങ്ങളും.സ്വന്തം കൈകൊണ്ട് എഴുതി വചനങ്ങൾ ഒക്കെ ഭിത്തിയിൽ ഒട്ടിച്ചു വെച്ചു.നല്ല വാക്കുകൾ എഴുതി വെച്ചു.
സാധാരണ സ്ത്രീ ജീവിതത്തിൽ അനുഭവിക്കുന്ന എല്ലാ വെല്ലുവിളികളും അനുഭവിച്ചിട്ടുണ്ട്.
ഇത്രയും മിടുക്കിയായ കുട്ടി ഐഎഎസ് രണ്ട് പ്രാവിശ്യം പരാജയപ്പെട്ടു.കുടുംബവും സുഹൃത്തുക്കളും എല്ലാം വേദനിച്ച നിമിഷം . മിടുക്കി കുട്ടി എങ്ങനെ പരാജയപ്പെട്ടു എന്ന് ചിന്തിച്ചു.എന്നാൽ ബാബു പോൾ സാർ കുട്ടിയെകാണുവാൻ വന്നിട്ട് പറഞ്ഞു നിന്നെ കൊണ്ട് ഇത് സാധിക്കും. പരാജയം വേദനാജനകമായിരുന്നു. പക്ഷേ പരാജയം ഒന്നിന്റെയും അവസാനം അല്ല എന്നവൾ വിശ്വസിച്ചു. അസാധ്യമായി ഒന്നുമില്ല എന്നവൾ വിചാരിച്ചു. അതിന് ശേഷമാണ് മൂന്നാം തവണ ഐ എ എസ് എഴുതി വിജയിച്ചത്. ദിവ്യയുടെ ചെറുപ്പം മുതൽ ഉള്ള സ്വപ്നം അവർ നേടിയെടുത്തു.
പ്രിയപ്പെട്ടവരെ പെൺകുട്ടികളുടെ ജീവിതം നരകം ആക്കുന്ന സംവിധാനങ്ങളോട് എനിക്ക് താല്പര്യമില്ല. അമ്മായിയമ്മയുടെയും ഭർത്താവിന്റെയും ആട്ടും തുപ്പും ഏറ്റു കിടക്കണ്ടവൾ അല്ല സ്ത്രീ .ഒരു വീട്ടമ്മ,നർത്തകി .അഭിനയത്രി,ഡോക്ടർ,രാജ്യത്തിന്റെ പ്രസിഡണ്ടുമാർ,
പ്രൊഫഷണൽ, കമ്പനി മേധാവി, കായിക താരങ്ങൾ, ട്രക്ക് ഡ്രൈവർ, സൈനികർ, ഗായകർ, ശാസ്ത്രജ്ഞർ… പട്ടികക്ക് ഒരു അവസാനം ഇല്ല.നമ്മൾ പലപ്പോഴും സ്ത്രീകൾക്ക് നൽകിയിട്ടുള്ള പരിമിതികളിൽ നിന്ന് അവർ ഉയർന്നപ്പോഴാണ് ചരിത്രം മാറ്റിയതും പുതിയ ലോകം തെളിഞ്ഞതും. ദിവ്യ ഒരു വലിയ ഉത്തേജനമാണ്.
അസാധ്യമായി ഒന്നുമില്ല. സ്ത്രീ എന്നോ പുരുഷനെന്നോ നോക്കാതെ മനുഷ്യർ എന്ന് കണ്ട് മുന്നോട്ട് പോകുക
പ്രിയപ്പെട്ടവരെ വിജയിച്ചവരെല്ലാം തോറ്റവർ ആയിരുന്നു. ആ തോറ്റവർ എല്ലാം സ്വപ്നം കണ്ടവർ ആയിരുന്നുനിങ്ങളുടെ സ്വപ്നങ്ങൾ ചുവരിലും പേപ്പറിലും എഴുതണം . അതിന്റെ സാമ്പിൾ ഉണ്ടാക്കണം. അത് യാഥാർഥ്യമാകും. എന്റെ അനുഭവമാണ്. നിങ്ങൾക്ക് സ്വപ്നം കാണാൻ
കഴിയുമെങ്കിൽ നിങ്ങൾക്ക് നേടി എടുക്കുവാനും സാധിക്കും.അഗ്നിച്ചിറകുള്ള സ്വപ്നങ്ങൾ കാണുക. അത് ഒരു ബുക്ക് മേടിച്ചു എഴുതുക, വരയ്ക്കുക, അത് നടക്കും എന്ന് വിശ്വസിക്കുക. കുഞ്ഞുമക്കൾ പ്രധാനമന്ത്രിയും കളക്ടറും, പ്രസിഡന്റും ഒക്കെ ആകുന്നത്. സ്വപ്നം കാണുക .കടം ഉള്ളവർ കടം
മാറുന്നത് സ്വപ്നം കാണണം. വീടില്ലാത്തവർ സ്വന്തം വീടിന്റെ ബെഡ്റൂമിൽ കിടന്ന് ഉറങ്ങുന്നത് സ്വപ്നം കാണണം. വണ്ടി ഇല്ലാത്തവർ വണ്ടിയിൽ പാട്ട് കേട്ടോണ്ട് പോകുന്നത് കാണണം.
നമ്മുടെ എല്ലാ സ്വപ്നങ്ങളും പിന്തുടരാൻ ധൈര്യമുണ്ടെങ്കിൽ അവ യാഥാർത്ഥ്യമാകും.
നിങ്ങളുടെ ആത്മാവ് നിങ്ങളെക്കുറിച്ച് എഴുതുന്ന പുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സ്വപ്നങ്ങൾ.
ദര്‍ശനം എഴുതുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്‌തമായി എഴുതുക.ദര്‍ശനം അതിന്‍െറ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല. ദിവ്യയുടെ ചെറുപ്പം മുതൽ ഉള്ള സ്വപ്നമായിരുന്നു ഐ എ
എസ്. ഒന്നും അസാധ്യമല്ല.
നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ