Health

എണ്ണപലഹാരങ്ങള്‍ പത്രകടലാസില്‍ പൊതിയരുത്, കാരണമറിയാമോ ?| dont-pack-oil-foods-on-newspapers foods

തിരുവനന്തപുരം: എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. എണ്ണപലഹാരം പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ണ് നിർദേശിച്ചു. സംരംഭകര്‍ അടക്കം പാക്കേജ് മെറ്റീരിയലുകള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഭക്ഷ്യസുരക്ഷാ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

ഭക്ഷണം പൊതിയാൻ ഉപയോഗിക്കുന്ന പത്രക്കടലാസിൽ നിന്ന് രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയുള്ള സാഹചര്യം കണക്കിലെടുത്താണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫലപ്രദമായ പാക്കിങിൽ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തും.

content highlight: dont-pack-oil-foods-on-newspapers foods