Recipe

കരൾ കുരുമുളകിട്ടു വരട്ടിയത്  തയ്യാറാക്കുന്ന വിധം

ചേരുവകൾ

1)കരൾ – 500 gm
2)ഇഞ്ചി വെളുത്തുള്ളി അരച്ചത് – 4 ടീ സ്പൂണ്
സവാള – 2 നീളത്തിൽ അരിഞ്ഞത്
3) മഞ്ഞൾപൊടി -1/2 ടീ സ്പൂണ്
മല്ലിപൊടി-3 ടീ സ്പൂണ്
കുരുമുളക് പൊടി/ചതച്ചത് – 3 ടീ സ്പൂണ്
ഗരം മസാല – 1 ടീ സ്പൂണ്
4) പച്ചമുളക്/വേപ്പില/ഉപ്പ്/എണ്ണ

പാകം ചെയ്യുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ രണ്ടാമത്തെ സാധനങ്ങൾ ഇടുക. ഇതിലേക്ക് പൊടികൾ ഇട്ടു നന്നായി മൂത്തു വരുമ്പോൾ കരളും അല്പം വെള്ളവും ഉപ്പും ചേർത്തു അടച്ചു വെച്ചു വേവിക്കുക. വെള്ളം വറ്റി വന്നാൽ പച്ചമുളകും വേപ്പിലയും ചേർത്തു നന്നായി ഇളക്കി dry ആയി വരുമ്പോ വാങ്ങാം.