കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ തിയതി മാറ്റി. അടുത്ത വര്‍ഷം മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ കൊല്ലത്ത് നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അറിയിച്ചു. നേരത്തെ ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ പാർട്ടി ബംഗാള്‍ സംസ്ഥാന സമ്മേളനവും അതേ തീയതിയിൽ വന്നതിനാല്‍ പൊളിറ്റ്ബ്യൂറോ കേരളത്തിലെ സമ്മേളന തീയതി മാറ്റുകയായിരുന്നു. ലോക്കല്‍ സമ്മേളനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും.
നവംബര്‍ ഒന്നു മുതലാണ് ഏരിയാ സമ്മേളനങ്ങൾ ആരംഭിക്കുക. ജില്ലാസമ്മേളനങ്ങൾ ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും.