Kerala

‘ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു’; ദലിത്‌വിരുദ്ധ പരാമർശത്തിൽ മാപ്പു ചോദിച്ച് പി.വി.അൻവർ | PV Anwar apologized for his anti-Dalit remarks

മലപ്പുറം: കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നു പി.വി.അൻവർ എംഎൽഎ. പരാമർശങ്ങൾ ദലിത് വിരുദ്ധമാണെന്ന ആരോപണം വ്യക്തിവൈരാഗ്യത്തിന്റെ പുളിച്ചുതികട്ടലല്ലാതെ മറ്റൊന്നുമല്ല. ദലിത് വിഭാഗത്തിൽപെട്ടവർ മേക്കപ്പിട്ടു നടക്കരുതെന്ന നിലപാട് ഇവിടെ ആർക്കുമില്ല.

ദലിത് വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന നേതാക്കൾ അധികാര സ്ഥാനങ്ങളിലെത്തിയാൽ വന്നവഴി മറക്കുകയും തങ്ങളെ നേതാക്കളാക്കിയ ജനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ആരുടെ പ്രതിനിധികളായാണോ പാർലമെന്റിലും നിയമസഭയിലുമെത്തുന്നത് അവരെ മറക്കുന്നുവെന്ന വിമർശനം ആ വിഭാഗത്തിൽപെട്ടവർ തന്നെ നിരന്തരമുയർത്തുന്നതാണ്. ഇത് ഏതെങ്കിലും ദലിത് സ്ത്രീ നേതാവിനെതിരെയുള്ളതല്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അൻവർ പറഞ്ഞു.