Kerala

എഡിഎം നവീൻ ബാബുവിന്റെ മരണം: പരാതി നൽകിയാൽ ഇടപെടുമെന്ന് ഗവർണർ | ADM Naveen Babu death: Will intervene if complaint is filed said Governor

പത്തനംതിട്ട: മരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബം തനിക്കു പരാതി നൽകിയാൽ, ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെ ഉച്ചയോടെ മലയാലപ്പുഴ പത്തിശ്ശേരിയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ കുടുംബാംഗങ്ങളെ കണ്ടു. കുടുംബത്തിന് നാഥനെയാണ് നഷ്ടപ്പെട്ടത്. എല്ലാവരും വലിയ സങ്കടത്തിലാണ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനാൽ മറ്റു കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. കുടുംബത്തിന് പിന്തുണയാണ് ഇപ്പോൾ വേണ്ടതെന്നും ആശ്വസിപ്പിക്കാനാണെത്തിയതെന്നും അദ്ദേഹം പറഞ്ഞു.