കൊച്ചി: അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ മുംബൈയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. ഈ രണ്ടുപേരുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ഡൽഹിയിൽ പിടിയിലായ രണ്ടു പ്രതികളെ കൊച്ചിയിൽ എത്തിച്ച് റിമാൻഡ് ചെയ്തിരുന്നു. അലൻ വാക്കറുടെ പരിപാടിക്കിടെ 38 മൊബൈൽ ഫോണുകളാണ് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള സംഘം കവർന്നത്.
മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ഗ്യാങ് തലവന് അതീഖുറഹ്മാൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അതീഖിൻ്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് 38 ഫോണുകൾ നഷ്ടമായതായി പരാതി ലഭിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണുകളാണ്.
ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്.